Kerala
കുവൈത്ത് വിഷമദ്യ ദുരന്തം: മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും
കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ (31) ആണ് മരിച്ചത്.

കണ്ണൂര്‍ | കുവൈത്തിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ (31) ആണ് മരിച്ചത്. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന സച്ചിന്‍ നാലു വര്‍ഷം മുമ്പാണ് കുവൈത്തിലെത്തിയത്.
മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടന്നുവരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കുവൈത്തിലും നാട്ടിലും സാമൂഹിക-സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സച്ചിന്‍.
കഴിഞ്ഞ ഞായറാഴ്ച മെഥനോള്‍ കലര്‍ന്ന പാനീയങ്ങള്‍ കഴിച്ചതിനു പിന്നാലെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 63 പേര്‍ക്ക് വിഷബാധയേറ്റത്. 13 പേരാണ് ദുരന്തത്തില്‍ മരിച്ചത്. മരിച്ചവരില്‍ ആറുപേര്‍ മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരം. 21 പേര്‍ക്ക് കാഴ്ച നഷ്ടമായി. ചികിത്സയില്‍ കഴിയുന്നവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയുമാണ്.
---- facebook comment plugin here -----