Jalil's controversial Facebook post regarding Kashmir
വിവാദ ഫേസ്ബുക്ക് പോസ്റ്റ് കെ ടി ജലീല്‍ പിന്‍വലിച്ചു
കശ്മീര്‍ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തി; ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടെന്നും വിശദീകരണം

കോഴിക്കോട് | കശ്മീര്‍ സന്ദര്‍ശിക്കുന്നതിനിടെ ‘ആസാദി കശ്മീര്‍’ എന്ന തരത്തില്‍ ഫേസ്ബുക്കില്‍ കുറിച്ച വിവാദ പോസ്റ്റ് കെ ടി ജലീല്‍ എം എല്‍ എ പിന്‍വലിച്ചു. പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയില്‍ കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തിയതായി ജലീല്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്‍മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമായി പിന്‍വലിച്ചതായി ജലീല്‍ പറഞ്ഞു. നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെക്കഴിഞ്ഞ് മറ്റന്നാള്‍ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങള്‍ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞെന്നും ജലീല്‍ പറഞ്ഞു.
അതിനിടെ ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ ഡല്‍ഹി പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഡല്‍ഹി തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനിലാണ് അഭിഭാഷകനായ ജി എസ് മണി എന്നയാള്‍് പരാതി നല്‍കിയത്. ജലീലിന്റെ പരാമര്‍ശം രാജ്യദ്രോഹപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ജലീലിനെതിരെ കേന്ദ്രമന്ത്രിമാരും ബി ജെ പി നേതാക്കളും പ്രതികരണവുമായി രംഗത്തെത്തയിരുന്നു. ഈ ഒരു സഹാചര്യത്തിലാണ് തന്റെ വിവാദ പോസ്റ്റ് ജലീല്‍ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.