Kerala
കെ എസ് ആര്‍ ടി സി ജീവനക്കാര്‍ വീണ്ടും കാക്കിയിലേക്ക്; ആവശ്യമുന്നയിച്ചത് തൊഴിലാളികള്‍
60,000 മീറ്റര്‍ തുണി കേരള ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ കൈമാറി.
തിരുവനന്തപുരം | കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് മാറും. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്‌ക്കരിച്ച് ഉത്തരവിറക്കി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്‌പെക്ടര്‍ക്കും വീണ്ടും കാക്കി വേഷമാകും. പുരുഷ ജീവനക്കാര്‍ക്ക് കാക്കി നിറത്തിലുള്ള പാന്‍സും, ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷര്‍ട്ടും (പോക്കറ്റില്‍ കെഎസ്ആര്‍ടിസി എംബ്ലം), വനിതാ ജീവനക്കാര്‍ക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്‌ലെസ്സ് ഓവര്‍കോട്ടും ആയിരിക്കും വേഷം.പരിഷ്‌ക്കാരം ഉടന്‍ നടപ്പാക്കും. 60,000 മീറ്റര്‍ തുണി കേരള ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ കൈമാറി.
മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും. നിലവില്‍ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്റുമാണ്. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറവും ഇന്‍സ്‌പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്റുമാണ് ഇപ്പോഴത്തെ യൂണിഫോം. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളാണ് ആവശ്യപ്പെട്ടത്.