Connect with us

ksrtc

കെ എസ് ആര്‍ ടി സി പ്രതിദിന കളക്ഷന്‍ ടാര്‍ജറ്റ് ഭേദിച്ചു; തിങ്കളാഴ്ച 8.4 കോടിയുടെ വരുമാനം

കൂടുതല്‍ ടാര്‍ജറ്റ് നേടിയത് കോഴിക്കോട് മേഖല

Published

|

Last Updated

പത്തനംതിട്ട | കെ എസ് ആര്‍ ടി സി പ്രതിദിന കളക്ഷന്‍ ടാര്‍ജറ്റ് ഇന്നലെ ഭേദിച്ചു. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനത്തില്‍ കെ എസ് ആര്‍ ടി സി സര്‍വകാല റെക്കോര്‍ഡ് വരുമാനം നേടി. സെപ്തംബര്‍ 12ന് കെ എസ് ആര്‍ ടി സിയുടെ പ്രതിദിന വരുമാനം 8.4 കോടി രൂപയാണ്. 3,941 ബസുകള്‍ സര്‍വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്.

സോണ്‍ അടിസ്ഥാനത്തില്‍ കളക്ഷന്‍: സൗത്ത് 3.13 കോടി (89.44 ശതമാനം ടാര്‍ജറ്റ്), സെന്‍ട്രല്‍  2.88 കോടി (104.54 ശതമാനം ടാര്‍ജറ്റ്), നോര്‍ത്ത്  2.39 കോടി രൂപ വീതമാണ് വരുമാനം  ലഭിച്ചത്. ഏറ്റവും കൂടുതല്‍ ടാര്‍ജറ്റ് നേടിയത് കോഴിക്കോട് മേഖല ആണ്. ടാര്‍ജററ്റിനെക്കാള്‍ 107.96 ശതമാനം. ജില്ലാ തലത്തിലും കോഴിക്കോട് 59.22 ലക്ഷം  രൂപ നേടി ഒന്നാം സ്ഥാനത്തെത്തി.

ടാര്‍ജറ്റ് വരുമാനം ഏറ്റവും കൂടുതല്‍ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ( ടാര്‍ജറ്റിന്റെ 143.60 ശതമാനം). സംസ്ഥാനത്ത് ആകെ  കളക്ഷന്‍ നേടിയതില്‍ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയുമാണ്. കെ എസ് ആര്‍ ടി സി  സ്വിഫ്റ്റിന് മാത്രം 12ാം തീയതി 37 ലക്ഷം രൂപ വരുമാനം ലഭിച്ചതായും കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest