Kerala
ഖാര്‍ഗെയുടെ വിജയം പാര്‍ട്ടിക്ക് കരുത്ത് പകരും, നെഹ്‌റു കുടുംബം കോണ്‍ഗ്രസിന്റെ ശക്തിസ്രോതസ്സ്: എ കെ ആന്റണി
മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് തരൂര്‍ ആശംസകളും പിന്തുണയും അറിയിച്ചത് ജനാധിപത്യത്തിന്റെ മറ്റൊരു മഹത്വമാണ്.

തിരുവനന്തപുരം | കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയം പാര്‍ട്ടിക്ക് കരുത്ത് പകരുമെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ഫലപ്രഖ്യാപനം വന്ന ഉടനെ തന്നെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് തരൂര്‍ ആശംസകളും പിന്തുണയും അറിയിച്ചത് ജനാധിപത്യത്തിന്റെ മറ്റൊരു മഹത്വമാണ്. നെഹ്‌റു കുടുംബം കോണ്‍ഗ്രസിന്റെ ശക്തിസ്രോതസ്സാണെന്നും ആന്റണി പറഞ്ഞു.
കോണ്‍ഗ്രസില്‍ ജനാധിപത്യം ഉണ്ടെന്നതിന് തെളിവാണ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പെന്ന് ആന്റണി നേരത്തെ പറഞ്ഞിരുന്നു. സുതാര്യമായ തിരഞ്ഞടുപ്പാണ് നടക്കുന്നതെന്നും സി പി എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇത് കണ്ടു പഠിക്കണമെന്നും ആന്റണി പറയുകയുണ്ടായി.