KSU
കേരളവര്‍മ കോളജ്: ഫലം റീ കൗണ്ടിങ്ങിലൂടെ അട്ടിമറിച്ചുവെന്നാരോപിച്ച് കെ എസ് യു ഹൈക്കോടതിയിലേക്ക്
ആദ്യം വോട്ടെണ്ണിയപ്പോള്‍ കെ എസ് യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് ജയിച്ചിരുന്നു.

തൃശൂര്‍ | കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് റീ കൗണ്ടിങ്ങിലൂടെ അട്ടിമറിച്ചുവെന്നാരോപിച്ച് കെ എസ് യു ഹൈക്കോടതിയിലേക്ക്.
ആദ്യം വോട്ടെണ്ണിയപ്പോള്‍ കെ എസ് യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് ജയിച്ചിരുന്നു. 32 വര്‍ഷത്തിന് ശേഷം കേരളവര്‍മയില്‍ ജനറല്‍ സീറ്റ് ലഭിച്ചത് കെ എസ് യു വലിയ രീതിയില്‍ ആഘോഷമാക്കി. എസ് എഫ് ഐ ആവശ്യപ്പെട്ട പ്രകാരം റീകൗണ്ടിങ് നടത്തിയപ്പോള്‍ എസ് എഫ് ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപനമുണ്ടായി. എന്നാല്‍ ഈ ഫലം അംഗീകരിക്കാന്‍ കെ എസ് യു തയ്യാറായില്ല. അട്ടിമറിയുണ്ടായെന്ന് ആരോപിച്ചാണ് കെ എസ് യു ഹൈക്കോടതിയെ സമീപിക്കുന്നത്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാണ് അട്ടിമറിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും രാത്രി വൈകിയും റീ കൗണ്ടിങ് നടത്തി എസ് എഫ് ഐ യെ വിജയിപ്പിച്ചത് ഉന്നത നിര്‍ദ്ദേശ പ്രകാര മാണെന്നും കെ എസ് യു ആരോപിച്ചു. പ്രതിഷേധ സൂചകമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് കെ എസ് യു മാര്‍ച്ച് നടത്തി.