Kerala
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം; മിനുട്‌സ് വി സി തിരുത്തിയതായി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്നലെ ചേര്‍ന്നത്

തിരുവനന്തപുരം | കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിന്റെ മിനുട്‌സ് വൈസ് ചാന്‍സലര്‍ ഇടപെട്ട് തിരുത്തിയെന്ന ആരോപണം. വി സി ഒപ്പിട്ട മിനുട്‌സും സിന്‍ഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്‌സും രണ്ടാണെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആരോപിക്കുന്നു. വി സി ഒപ്പിട്ട മിനുട്‌സില്‍ രജിസ്ട്രാര്‍ അനില്‍കുമാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായി പരാമര്‍ശമുണ്ടെങ്കിലും യോഗത്തില്‍ തയ്യാറാക്കിയ മിനിറ്റ്‌സില്‍ സസ്‌പെന്‍ഷനെ കുറിച്ച് പരാമര്‍ശമില്ലെന്നാണ് ആരോപണം. കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ചര്‍ച്ച ചെയ്തില്ലെന്ന് മിനുട്‌സില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ യോഗത്തില്‍ തയ്യാറാക്കിയ മിനുട്‌സ് വിസി തിരുത്തിയെന്നാണ് ഇടത് അംഗങ്ങളുടെ ആരോപണം. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്നലെ ചേര്‍ന്നത്.
അതേസമയം ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യപ്രകാരം വിസി കേരള സര്‍വകലാശാലയുടെ റജിസ്ട്രാര്‍ സ്ഥാനത്ത് നിന്നും മിനി കാപ്പനെ മാറ്റിയിരുന്നു. കാര്യവട്ടം ക്യാംപസിലെ ജോയിന്റ് റജിസ്ട്രാര്‍ ആര്‍ രശ്മിക്കാണ് പുതിയ ചുമതല. കെ എസ് അനില്‍ കുമാറുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി തീരുമാനമുണ്ടാകുന്നതുവരെയാണ് രശ്മിക്ക് ചുമതല നല്‍കിയിരിക്കുന്നത്