Connect with us

Kozhikode

കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനം ഒക്ടോബര്‍ പത്തിന്; വിപുലമായ പരിപാടികളോടെ ആചരിക്കും

എല്ലാ ഘടകങ്ങളിലും പതാക ഉയര്‍ത്തല്‍, പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്ന ലഘു പ്രഭാഷണം, സേവന പ്രവര്‍ത്തനങ്ങള്‍, മധുര വിതരണം തുടങ്ങിയവ നടക്കും.

Published

|

Last Updated

കോഴിക്കോട് | കേരളീയ ഇസ്‌ലാമിക പ്രസ്ഥാന മുന്നേറ്റ വഴിയില്‍ ജനകീയ മുന്നേറ്റം തുടരുന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ സ്ഥാപക ദിനമായ ഒക്ടോബര്‍ പത്തിന് വിപുലമായ പരിപാടികളോടെ ആചരിക്കും. സമസ്ത സെന്റിനറി ആഘോഷിക്കുന്ന ഇക്കാലയളവിലുള്ള കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനം ഏറെ ശ്രദ്ധേയമാകും.

എല്ലാ ഘടകങ്ങളിലും പതാക ഉയര്‍ത്തല്‍, പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്ന ലഘു പ്രഭാഷണം, സേവന പ്രവര്‍ത്തനങ്ങള്‍, മധുര വിതരണം തുടങ്ങിയവ നടക്കും.

കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മജീദ് കക്കാട്, സി പി സൈതലവി , എന്‍ അലി അബ്ദുല്ല, മുസ്തഫ കോഡൂര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest