Kerala
ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസ്; യുവാവിന് കഠിന തടവും പിഴയും വിധിച്ച് കോടതി
വിചാരണ വേളയില്‍ പ്രതിയുടെ ഭാര്യയും മകളും പ്രതിക്കെതിരെ മൊഴി നല്‍കി
ഇടുക്കി | ഒന്‍പത് വയസുകാരിയെ ലൈംഗിമായി പീഡിപ്പിച്ച കേസില്‍ യുവാവിന് അഞ്ച് വര്‍ഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.ഇടുക്കി ഗാന്ധി നഗര്‍ കോളനി നിവാസി ചന്ത്യത് വീട്ടില്‍ ഗിരീഷി(41)നെയാണ് ഇടുക്കി അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണം.
2024 ഓണാവധി കാലത്താണ് കേസിനാസ്പദമായ സംഭവം. ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ വന്നപ്പോള്‍ പ്രതിയുടെ മകളുടെ കൂടെ കളിക്കാന്‍ പ്രതിയുടെ വീട്ടില്‍ എത്തിയ സമയത്താണ് ലൈംഗിക അതിക്രമം ഉണ്ടായത്.
വിചാരണ വേളയില്‍ പ്രതിയുടെ ഭാര്യയും മകളും പ്രതിക്കെതിരെ മൊഴി നല്‍കിയതും കേസില്‍ നിര്‍ണായകമായി. പ്രൊസീക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് കണ്ടത്തിങ്കരയില്‍ കോടതിയില്‍ ഹാജരായി.




