Connect with us

Kerala

കെ സി വേണുഗോപാല്‍ ബിജെപി ഏജന്റ്; വി എസ് ജോയിക്ക് കുട്ടിക്കുരങ്ങിന്റെ വില മാത്രം: പി വി അന്‍വര്‍ എംഎല്‍എ

എംഎല്‍എ ആയാല്‍ ഈ ലോകത്തെ ഏത് ചവിട്ടും സഹിച്ചോളണം എന്നാണ് ധാരണയെങ്കില്‍ തന്നെ കുറിച്ച് അങ്ങനെ കരുതേണ്ട

Published

|

Last Updated

മലപ്പുറം |  കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപി ഏല്‍പിച്ച ഏജന്റാണ് കെ സി വേണുഗോപാലെന്ന് പി വി അന്‍വര്‍ എംഎല്‍എ. കെ സി വേണുഗോപാല്‍ ആരാണെന്ന് മുന്‍ കോണ്‍ഗ്രസുകാരനായ തനിക്കറിയാമെന്നും അന്‍വര്‍ പറഞ്ഞു.നാടുകാണിച്ചുരത്തിലെ കുട്ടിക്കുരങ്ങന്‍രെ വിലയേ മലപ്പുറം ഡിസിസി പ്രസിന്റ് വി എസ് ജോയിക്കുള്ളു. തന്റെ പേരിലുണ്ടാക്കിയ വിവാദങ്ങളെല്ലാം പ്രതിപക്ഷം ഉണ്ടാക്കിയതാണ്. തന്നെ തിരഞ്ഞ് കോണ്‍ഗ്രസുകാര്‍ ആരും ടോര്‍ച്ച് തെളിക്കേണ്ടെന്നും അന്‍വര്‍ പറഞ്ഞു.

എംഎല്‍എ സ്ഥാനത്തോ പാര്‍ട്ടിയുടെ നേതൃത്വത്തിലോ എത്തിയാല്‍ എന്ത് തെമ്മാടിത്തരവുമാകാം എന്നാണ് ചിലരുടെ ധാരണ. ഇങ്ങോട്ടു കാണിക്കുന്ന സംസ്‌കാരത്തിന്റെ ഒരു പരിധിവരെ മാത്രമേ അങ്ങോട്ട് ക്ഷമിക്കുകയുള്ളൂ. അതിനപ്പുറം സംസ്‌കാരരഹിതമായി പെരുമാറിയാല്‍ അതിന് മറുപടി നല്‍കാന്‍ വ്യക്തിപരമായി താന്‍ ബാധ്യസ്ഥനാണ്. ആ മറുപടി നല്‍കുകയും ചെയ്യും. എംഎല്‍എ ആയാല്‍ ഈ ലോകത്തെ ഏത് ചവിട്ടും സഹിച്ചോളണം എന്നാണ് ധാരണയെങ്കില്‍ തന്നെ കുറിച്ച് അങ്ങനെ കരുതേണ്ട. അസഭ്യം പറയുന്ന ചാനല്‍ നിരീക്ഷകരോട് അതേ രീതിയില്‍ പ്രതികരിക്കും. ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടിയുടെ പ്രതിനിധിയായാണ് താന്‍ നിയമസഭയിലെത്തിയത്. ആ പാര്‍ട്ടിയുടെ ചട്ടക്കൂടിനനുസരിച്ചേ തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുവെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.