Connect with us

Kerala

കഴക്കൂട്ടം ലൈംഗിക പീഡനം; പ്രതി ബെഞ്ചമിന്‍ ഹോസ്റ്റലില്‍ കയറിയത് കവര്‍ച്ച ലക്ഷ്യമിട്ടെന്ന് പോലീസ്

തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് ഇയാളുടെ സ്ഥിരം രീതി

Published

|

Last Updated

തിരുവനന്തപുരം | കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മധുര സ്വദേശിയായ ബെഞ്ചമിന്‍ കവര്‍ച്ച ലക്ഷ്യമിട്ടാണ് ഹോസ്റ്റലില്‍ കയറിയതെന്ന് പോലീസ്. നിരവധി സ്ത്രീ പീഡനക്കേസില്‍ പ്രതിയായ ഇയാള്‍ ഒറ്റക്ക് ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

35 വയസുള്ള ബെഞ്ചമിന്‍ ഹോസ്റ്റലില്‍ കയറും മുന്‍പ് സമീപത്തെ മൂന്ന് വീടുകളില്‍ മോഷണശ്രമം നടത്തി. സി സി ടി വിയില്‍ വരാതിരിക്കാന്‍ ഒരു വീട്ടില്‍ നിന്ന് കുട എടുത്ത് മുഖം മറച്ചാണ് ഹോസ്റ്റലില്‍ കയറിയത്. ഒരിടത്തു നിന്നു തൊപ്പിയും മറ്റൊരു വീട്ടില്‍ നിന്ന് ഹെഡ് ഫോണും എടുത്തു. പോലീസ് പിന്തുടര്‍ന്നെത്തിയപ്പോള്‍ മധുരയില്‍ കുറ്റിക്കാട്ടില്‍ക്കയറി. ഡാന്‍സാഫ് സംഘം സാഹസികമായാണ് ബെഞ്ചമിനെ കീഴ്പ്പെടുത്തിയത്. തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്നും പോലീസ് പറഞ്ഞു.

ഒക്ടോബര്‍ 17നാണ് ഐ ടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പ്രതി പീഡിപ്പിച്ചത്. മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളംവെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

 

Latest