Educational News
കര്‍ണാടക ബോര്‍ഡ് പ്രീ-യൂണിവേഴ്‌സിറ്റി പരീക്ഷാഫലം പ്രഖ്യാപിച്ചു.
മാര്‍ക്ക് ഷീറ്റും മറ്റ് വിശദാംശങ്ങളും ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്

ബംഗുളൂരു|കര്‍ണാടക സ്‌കൂള്‍ എക്സാമിനേഷന്‍ ആന്‍ഡ് അസസ്മെന്റ് ബോര്‍ഡ് വെള്ളിയാഴ്ച 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. മാര്‍ക്ക് ഷീറ്റും മറ്റ് വിശദാംശങ്ങളും ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അപ്ഡേറ്റുകള്‍ക്കായി വെബ്‌സൈറ്റ് പരിശോധിക്കാം. കര്‍ണാടക പി.യു.സി പരീക്ഷകള്‍ മാര്‍ച്ച് 9 മുതല്‍ 29 വരെ സംസ്ഥാന ബോര്‍ഡ് അറിയിച്ച വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടന്നു.
രാവിലെ 10.15 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ – ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷകള്‍ നടന്നത്. കര്‍ണാടക പിയുസിഐഐ പരീക്ഷയെഴുതിയത് ഏഴുലക്ഷത്തോളം വിദ്യാര്‍ഥികളാണ്.കര്‍ണാടക സ്‌കൂള്‍ എക്സാമിനേഷന്‍ ആന്‍ഡ് അസസ്മെന്റ് ബോര്‍ഡിന്റെ റിപ്പാര്‍ട്ട് പ്രകാരം 5.24 ലക്ഷം വിദ്യാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ട്.സയന്‍സ് സ്ട്രീമില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനം 85.71 ശതമാനവും കൊമേഴ്സ് 75.89 ശതമാനവുമാണ്.