Connect with us

National

കന്‍വാര്‍ തീര്‍ഥാടകര്‍ റെയില്‍വേ സ്റ്റേഷനില്‍ സി ആര്‍ പി എഫ് ജവാനെ വളഞ്ഞിട്ടു മര്‍ദ്ദിച്ചു

ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി

Published

|

Last Updated

മിര്‍സാപൂര്‍ | കാവിധാരികളായ കന്‍വാര്‍ തീര്‍ത്ഥാടകര്‍ റെയില്‍വേ സ്റ്റേഷനില്‍ സി ആര്‍ പി എഫ് ജവാനെ വളഞ്ഞിട്ടു മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ട്രെയിന്‍ ടിക്കറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് മിര്‍സാപൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് കന്‍വാര്‍ തീര്‍ഥാടകര്‍ ജവാനെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തത്. സംഭവത്തില്‍ ഏഴു തീര്‍ഥാടകരെ അറസ്റ്റ് ചെയ്തു. ആദ്യം മര്‍ദ്ദനമേറ്റ് ജവാന്‍ വീഴുന്നതും ഇതിന് ശേഷം ജവാനെ നിലത്തിട്ടു ചവിട്ടുകയും അടിക്കുകയും ചെയ്തു.

ഗംഗാ നദിയില്‍ നിന്ന് വെള്ളവുമായി ശിവക്ഷേത്രത്തിലേക്ക് പോകുന്ന ചടങ്ങാണ് കന്‍വാര്‍ യാത്ര. ജൂലൈ 11 മുതല്‍ 23 വരെ നടക്കുന്ന തീര്‍ഥാടനത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്.

 

---- facebook comment plugin here -----

Latest