Kerala
ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബുവിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും
സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ പങ്കിനെക്കുറിച്ചും എസ് ഐ ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍ അറസ്റ്റിനൊരുങ്ങി എസ്‌ഐടി. ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനാണ് പ്രത്യേ അന്വേഷണ സംഘത്തിന്റെ ആലോചന. സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ പങ്കിനെക്കുറിച്ചും എസ് ഐ ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2019ലെ ബോര്‍ഡിന്റെ മിനിട്‌സ് ബുക്ക് അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്താനും അന്വേഷണസംഘം തീരുമാനിച്ചു.
---- facebook comment plugin here -----