local body election 2025
കിഴക്കോത്ത് ഡിവിഷനില്‍ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ തളക്കാൻ കന്നിയങ്കക്കാരൻ
കിഴക്കോത്ത് ഡിവിഷനിൽ ഇത്തവണ മത്സരം ശ്രദ്ധേയം
കൊടുവള്ളി |ബ്ലോക്ക് പഞ്ചായത്ത് കിഴക്കോത്ത് ഡിവിഷനിൽ ഇത്തവണ മത്സരം ശ്രദ്ധേയം. നാലാം അങ്കത്തിനിറങ്ങിയ കിഴക്കോത്ത് പഞ്ചായത്ത് മുൻ പ്രസിഡന്റ് മുസ്‌ലിം ലീഗിലെ എൻ സി ഹുസൈൻ മാസ്റ്ററും കന്നിയങ്കത്തിനിറങ്ങിയ നാഷനൽ ലീഗിലെ വഹാബ് മണ്ണിൽകടവുമാണ് മാറ്റുരക്കുന്നത്.
വഹാബ് കൊടുവള്ളി നിയോജകമണ്ഡലം നാഷനൽ ലീഗ് ജനറൽ സെക്രട്ടറി, കിഴക്കോത്ത് പഞ്ചായത്ത് ജന. സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇപ്പോൾ നാഷനൽ ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
ഹുസൈൻ മാസ്റ്റർ കൊടുവള്ളി മണ്ഡലം മുസ്്ലിം ലീഗ് വൈസ് പ്രസിഡന്റ്, ട്രഷറർ, കിഴക്കോത്ത് പഞ്ചായത്ത് ലീഗ് പ്രസിഡന്റ്സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മൂന്ന് തവണ പഞ്ചായത്തിലേക്ക് മത്സരിച്ചു. 2005ൽ എളേറ്റിൽ ഡിവിഷനിൽ നിന്ന് മത്സരിച്ചെങ്കിലും നാല് വോട്ടിന് സി പി എമ്മിലെ ആശിഖ്റഹ്്മാനോട് പരാജയപ്പെട്ടു. ആദ്യമായാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് അങ്കത്തിനിറങ്ങുന്നത്.




