Kerala
കാക്കനാട് യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
വൈദ്യുതാഘാതമേറ്റത് കുഴൽ കിണർ നിർമാണത്തിനിടെ

കൊച്ചി | കാക്കനാട് യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. അത്താണി സ്വദേശി നൗശാദ് ഉമ്മർ (44) ആണ് മരിച്ചത്. വീടിനോട് ചേർന്ന് കുഴൽ കിണർ നിർമാണത്തിനിടെയാണ് വൈദ്യുതാഘാതമേറ്റത്.
ചെളി നീക്കം ചെയ്യുന്നതിനിടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ നൗശാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാക്കനാട് ഓട്ടോ തൊഴിലാളിയും ഫുട്ബോൾ പരിശീലകനുമാണ്.
---- facebook comment plugin here -----