Connect with us

KV Thomas against Sudhakaran

കെ സുധാകരന്റെ സാമ്പത്തികം അന്വേഷിക്കണം: കെ വി തോമസ്

പാര്‍ട്ടിയെ തകര്‍ക്കാന്‍ സുധാകരന്‍ ശ്രമിക്കുന്നു; ഇങ്ങനെ ഒരു നേതൃത്വം കേരളത്തില്‍ വേണോയെന്ന് ആലോചിക്കണം

Published

|

Last Updated

കൊച്ചി | കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് കെ വി തോമസ്. കെ പി സി സി നേതൃയോഗത്തിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് മാന്യതക്ക് നിരക്കാത്ത നടപടിയാണെന്ന് കെ വി തോമസ് പറഞ്ഞു. താന്‍ അനര്‍ഹമായി ഏറെ സമ്പാത്തുണ്ടാക്കിയെന്നാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ തന്റേയും സുധാകരന്റേയും സാമ്പത്തികം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കെ വി തോമസ് പറഞ്ഞു. കെ പി സി സി നേതൃയോഗത്തിലേക്ക് ക്ഷണിക്കാത്തത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ പുറത്താക്കുകയാണ് ചിലരുടെ ലക്ഷ്യം. 2018 മുതല്‍ തന്നെ ചിലര്‍ ഇതിന് ശ്രമിക്കുന്നു. കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് സുധാകരന്‍ ശ്രമിക്കുന്നത്. ഇങ്ങനെ ഒരു നേതൃത്വം കേരളത്തില്‍ വേണോയെന്ന് ദേശീയ നേതൃത്വം ആലോചിക്കണം. 50 ലക്ഷം മെമ്പര്‍ഷിപ്പ് ചേര്‍ക്കുമെന്ന് പറഞ്ഞത് ഇപ്പോള്‍ എന്തായി.

തനിക്ക് പ്രായമായെന്ന് ചിലര്‍ പറയുന്നത്. എന്നാല്‍ എന്നേക്കാള്‍ പ്രയാമുള്ളവര്‍ എത്ര പേര്‍ നേതൃനിരയിലുണ്ട്. തനിക്കെതിരെ കെ പി സി സിയിലെ ചിലര്‍ ഉന്നയിക്കുന്നത് മാന്യതയില്ലാത്ത ആരോപണങ്ങളാണ്. താന്‍ പാര്‍ട്ടിയില്‍ നിന്ന് ഒരുപാട് സ്ഥാനമാനങ്ങള്‍ നേടിയെന്ന് ചിലര്‍ പറയുന്നു. പാര്‍ട്ടിയില്‍ നിന്ന് നേടിയതിന് അനുസരിച്ച് തിരിച്ചും ചെയ്തിട്ടുണ്ട്.

ബി ജെ പിയെ നേരിടാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിന് കഴിയില്ല. 2024ല്‍ ആത്മാര്‍ഥമായി ബി ജെ പിയെ നേരിടണമെന്ന് നേതൃത്വം ആഗ്രഹിക്കുന്നെങ്കില്‍ സി പി എം ഉള്‍പ്പെടെയുള്ള കക്ഷികളുമായി യോജിച്ച് പോകണം.