Kerala
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
കടലിൽ പോയവരോട് ഉടൻ മടങ്ങി വരണമെന്നും നിർദേശം

തിരുവനന്തപുരം | ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദം അനുഭവപ്പെട്ട സാഹചര്യത്തിൽ തീരപ്രദേശത്ത് ജാഗ്രതാ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് ലഭിച്ചു. അതോടൊപ്പം, കടലിൽ പോയവരോടെ എത്രയും പെട്ടന്ന് മടങ്ങിവരണമെന്നും നിർദേശം.
കേരള തീരത്ത് മണിക്കൂറിൽ 65 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഇതോടൊപ്പം, സംസ്ഥാനത്ത് മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്.
---- facebook comment plugin here -----