Kerala
പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു
വൈ എം സി എയില്‍ ചേര്‍ന്ന യോഗം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 61-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണ യോഗം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട | പത്തനംതിട്ടയില്‍ ഒക്ടോബര്‍ അവസാന വാരം നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 61-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. വൈ എം സി എയില്‍ ചേര്‍ന്ന യോഗം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി. കെ യു ഡബ്ല്യു ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.
സി പി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ഓമല്ലൂര്‍ ശങ്കരന്‍, റോബിന്‍ പീറ്റര്‍, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍, നഗരസഭാ കൗണ്‍സിലര്‍ കെ ജാസിംകുട്ടി, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ അനില്‍കുമാര്‍, ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ ജയവര്‍മ, വിവിധ രാഷ്ട്രീയ കക്ഷികളുടെയും ട്രേഡ് യൂണിയനുകളുടെയും നേതാക്കളായ ജോസഫ് എം പുതുശേരി, കെ കെ റോയിസണ്‍, എസ് ഹരിദാസ്, ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴ, ടി എം ഹമീദ്, തോമസ് ജോസഫ്, ബി ഹരിദാസ്, പി കെ ജേക്കബ്, രാജു നെടുവംപുറം, വിക്ടര്‍ ടി തോമസ്, ദീപു ഉമ്മന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് ഹാജി അഷ്റഫ് അലങ്കാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സാം ചെമ്പകത്തില്‍, കെ യു ഡബ്ല്യു ജെ ജില്ലാ പ്രസിഡന്റ് ബിജു കുര്യന്‍, സെക്രട്ടറി ജി വിശാഖന്‍ പ്രസംഗിച്ചു.
ടി സക്കീര്‍ ഹുസൈന്‍ ചെയര്‍മാനും കെ പി റെജി വര്‍ക്കിങ് ചെയര്‍മാനും സുരേഷ് എടപ്പാള്‍ വൈസ് ചെയര്‍മാനും ബോബി ഏബ്രഹാം ജനറല്‍ കണ്‍വീനറും ബിജുകുര്യന്‍, ജി വിശാഖന്‍ കണ്‍വീനര്‍മാരുമായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.