Connect with us

From the print

ശൈഖുല്‍ ഹദീസ് അവാര്‍ഡ് മഞ്ഞപ്പറ്റ ഹംസ മുസ്്ലിയാര്‍ക്ക്

കൊളത്തൂര്‍ ഇര്‍ശാദിയ്യ അല്‍- അര്‍ശദി കോളജ് ഓഫ് ഇസ്്ലാമിക് തിയോളജിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ അര്‍ശദീ സ്‌കോളേഴ്‌സ് (കാസ്) കേരളയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

Published

|

Last Updated

കൊളത്തൂര്‍ | ആദര്‍ശ- വൈജ്ഞാനിക പ്രചാരണ രംഗത്തെ നിസ്തുല സേവനങ്ങള്‍ക്കുള്ള അംഗീകാരമായി “കാസ് കേരള’ നല്‍കുന്ന ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്്ലിയാര്‍ സ്മാരക അവാര്‍ഡ് സമസ്ത കേന്ദ്ര മുശാവറ അംഗം താജുശ്ശരീഅ മഞ്ഞപ്പറ്റ ഹംസ മുസ്്ലിയാർക്ക്. കൊളത്തൂര്‍ ഇര്‍ശാദിയ്യ അല്‍- അര്‍ശദി കോളജ് ഓഫ് ഇസ്്ലാമിക് തിയോളജിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ അര്‍ശദീ സ്‌കോളേഴ്‌സ് (കാസ്) കേരളയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

സയ്യിദ് വി പി എ തങ്ങള്‍ ദാരിമി ആട്ടീരി, അലവി സഖാഫി കൊളത്തൂര്‍, അബ്്ദുര്‍റഹീം കരുവള്ളി, സയ്യിദ് അന്‍വര്‍ സാദാത്ത് സഅദി അല്‍ അര്‍ശദി, പി കെ മുഹമ്മദ് ശാഫി ഉള്‍പ്പെടുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 28ന് ഇര്‍ശാദിയ്യയില്‍ നടക്കുന്ന “തര്‍ശീഹ്’ ക്യാമ്പില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍, സി മുഹമ്മദ് ഫൈസി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Latest