Connect with us

Kerala

കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രം

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസത്തിലെ 5.944 കോടിയാണ് വെട്ടിക്കുറച്ചത്. 12,516 കോടിയില്‍ നിന്ന് 6,572 കോടി രൂപ മാത്രമെ ഇനി ലഭിക്കൂ

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പു വര്‍ഷത്തിലേക്ക് അടുത്തിരിക്കെ കേരളത്തിനു മേല്‍ കേന്ദ്ര സര്‍ക്കാറിന്റെ കടുംവെട്ട്. കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും കുറച്ച് കേന്ദ്രം.

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസത്തിലെ 5.944 കോടിയാണ് വെട്ടിക്കുറച്ചത്. 12,516 കോടിയില്‍ നിന്ന് 6,572 കോടി രൂപ മാത്രമെ ഇനി ലഭിക്കൂ. ഇത് സംബന്ധിച്ച കത്ത് ധനവകുപ്പിന് ലഭിച്ചു.
കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും അധിക തുക വായ്പ എടുത്തുവെന്നാണ് കേന്ദ്രത്തിന്റെ വാദം. തിരഞ്ഞടുപ്പ് വര്‍ഷത്തില്‍ വന്‍ പണച്ചെലവിന് ലക്ഷ്യമിട്ടിരുന്ന സര്‍ക്കാരിന് തീരുമാനം പ്രതിസന്ധിയുണ്ടാക്കും. ഇടക്കാല ബജറ്റ് അവതരണവും തെരഞ്ഞെടുപ്പും തൊട്ടടുത്താണ്.

വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണം അടക്കമുള്ള നടപടികളെ ബുദ്ധിമുട്ടിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്നും സാമ്പത്തിക പരിധിയില്‍ വരുത്തിയ വെട്ടിക്കുറവ് പുനസ്ഥാപിക്കണമെന്നും ഈയിടെ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

 

Latest