Uae
ജെറ്റ്പാക്ക് യു എ ഇയിലും
മണിക്കൂറിൽ 180 മൈൽ വേഗത്തിൽ നീന്താൻ സഹായിക്കും.

ദുബൈ|ജലത്തിനടിയിൽ അതിവേഗത്തിൽ നീന്താൻ സഹായിക്കുന്ന ജെറ്റ്പാക്ക് യു എ ഇയിലുമെത്തുന്നു. മണിക്കൂറിൽ 180 മൈൽ വേഗത്തിൽ നീന്താൻ സഹായിക്കും. “വെള്ളത്തിനടിയിലൂടെ പറക്കുന്നത്’ പോലെയാകും അനുഭവം. നീന്തൽക്കാരന്റെ പുറകിൽ കെട്ടിയാണ് പ്രവർത്തിപ്പിക്കുന്നത്. ഈ “കുഡാജെറ്റ്’ ലോകത്തിലെ ആദ്യത്തെ വാണിജ്യപരമായ അണ്ടർവാട്ടർ ജെറ്റ്പാക്കിന്റെ ഭാഗമാണ്. ദുബൈയിൽ സൂപ്പർയോട്ട് കടലിൽ ഇറക്കുന്നവർക്കു ഇവ അനിവാര്യമായി വരുമെന്ന് കുഡാജെറ്റ്സിന്റെ സി ഇ ഒയും ഡിസൈനറുമായ ആർച്ചി ഒബ്രയൻ ചൂണ്ടിക്കാട്ടി.
ലൗബറോ സർവകലാശാലയിൽ ഉത്പന്ന രൂപകൽപ്പന പഠിക്കുന്നതിനിടയിൽ വിപ്ലവകരമായ ഉപകരണം മെച്ചപ്പെടുത്താൻ 30,000 മണിക്കൂറിലധികം ചെലവഴിച്ചയാളാണ് ആർച്ചി. ഇപ്പോൾ, ആഗോളതലത്തിൽ 100-ൽ താഴെ യൂണിറ്റുകളുണ്ട് 22,500 പൗണ്ട് ആണ് (ദിർഹം110,000) വില. 13.5 കിലോഗ്രാം ഭാരമുള്ളതാണ് ജെറ്റ് പാക്ക്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണം, മുൻവശത്തുകൂടി വെള്ളം വലിച്ചെടുക്കുകയും പിന്നിൽ പുറന്തള്ളുകയും ചെയ്തുകൊണ്ട് പ്രവർത്തിക്കുന്നു. ഇത് നീന്തൽക്കാർക്ക് വെള്ളത്തിനടിയിൽ സെക്കൻഡിൽ മൂന്ന് മീറ്റർ വരെ വേഗതയിൽ സഞ്ചാരം അനുവദിക്കുന്നു.
---- facebook comment plugin here -----