Connect with us

Kerala

ജെസ്‌ന തിരോധാനം: സി ബി ഐ മൊഴിയെടുപ്പ് തുടങ്ങി, ലോഡ്ജ് ഉടമയെ ചോദ്യം ചെയ്തു

ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

Published

|

Last Updated

കോട്ടയം | ജെസ്‌ന തിരോധാന കേസില്‍ സി ബി ഐ മൊഴിയെടുപ്പ് തുടങ്ങി. മുണ്ടക്കയത്തെത്തിയ സി ബി ഐ സംഘം ലോഡ്ജ് ഉടമയുടെ മൊഴിയെടുത്തു. ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. കേസില്‍ പുതിയ വെളിപ്പെടുത്തലുകളുണ്ടായ പശ്ചാത്തലത്തിലാണ് സി ബി ഐ ഇന്ന് മുണ്ടക്കയത്ത് എത്തിയത്.

കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്നയെ കണ്ടിരുന്നുവെന്ന് ലോഡ്ജിലെ മുന്‍ ജീവനക്കാരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ ഇവരുമായി ഫോണില്‍ സംസാരിച്ച സി ബി ഐ സംഘം പ്രാഥമിക വിവരങ്ങളെല്ലാം ശേഖരിച്ചു. ജീവനക്കാരിയുടെ മൊഴിയ്ക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

ലോഡ്ജില്‍ വെച്ച് കണ്ടത് ജെസ്നയെയാണെന്ന് മനസിലായത് പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണെന്നും ലോഡ്ജുടമയുടെ ഭീഷണിയെ തുടര്‍ന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നുമാണ് ജീവനക്കാരി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

അന്ന് ലോഡ്ജില്‍ ഒരു ചെറുപ്പക്കാരന്‍ ജെസ്നക്കൊപ്പം ഉണ്ടായിരുന്നതായും മൂന്നോ നാലോ മണിക്കൂര്‍ ഇവര്‍ അവിടെ ചെലവഴിച്ചെന്നും ജീവനക്കാരി പറഞ്ഞു. എന്നാല്‍, മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലും ആരോപണവും തെറ്റാണെന്നും തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇതിനു പിന്നിലെന്നുമാണ് ലോഡ്ജുടമ ബിജു സേവ്യര്‍ പ്രതികരിച്ചത്. ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ ജെസ്‌നയുടെ പിതാവ് ജെയിംസും തള്ളിയിരുന്നു. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു.

 

 

 

 

 

 

 

 

 

 

 

---- facebook comment plugin here -----

Latest