Connect with us

Kerala

കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് സാധാരണ നേരിടേണ്ടി വന്ന ദുരാരോപണങ്ങള്‍ ജയരാജനും നേരിടേണ്ടി വന്നു: പിണറായി

ഇ പി ജയരാജന്റെ ആത്മകഥ മുഖ്യമന്ത്രി കഥാകൃത്ത് ടി പത്മനാഭനു നല്‍കി പ്രകാശനം ചെയ്തു

Published

|

Last Updated

കണ്ണൂര്‍ | ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കഥാകൃത്ത് ടി പത്മനാഭന്‍ ഏറ്റുവാങ്ങി. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് സാധാരണ നേരിടേണ്ടി വന്ന ദുരാരോപണങ്ങള്‍ ജയരാജനും നേരിടേണ്ടി വന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കാലഘട്ടത്തിന് അനുസരിച്ച് മാറണമെന്ന ജയരാജന്‍ പറഞ്ഞപ്പോള്‍ കട്ടന്‍ ചായയും പരിപ്പുവടയും എന്ന പ്രയോഗത്തിലൂടെ കമ്മ്യൂണിസ്റ്റുകാരെ ആകെ പരിഹസിക്കാന്‍ ശ്രമിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇതേ പ്രയോഗം കണ്ടു എന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലത്തിന്റെ കഥകൂടിയാവും ഇ പിയുടെ ആത്മകഥ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പട്ട ഇപിയുടെ ബാല്യവും കൗമാരവും പ്രതിസന്ധി നിറഞ്ഞതായിരുന്നു. പലപ്പോഴും തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് വലതുപക്ഷശക്തികള്‍ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്തു.ഇതൊക്കെ അതിജീവിച്ചു കൊണ്ടാണ് ജയരാജന്‍ രാഷ്ട്രീയ രംഗത്തു നിലനിന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിപി ജയരാജന്റെ ഏറ്റവും വലിയ സമ്പത്ത് അദ്ദേഹത്തിന്റെ സ്നേഹിതന്മാരുടെ ബാഹുല്യമാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ കഥാകൃത്ത് ടി പത്മനാഭന്‍ പറഞ്ഞു. ചടങ്ങില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അധ്യക്ഷനായി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഗോവ മുന്‍ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള , സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, വി ശിവദാസന്‍ എം പി, എം വിജയകുമാര്‍, ആര്‍ ജെ ഡി നേതാവ് എം വി ശ്രേയാംസ് കുമാര്‍ , എഴുത്തുകാരി ആര്‍ രാജശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു. തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി ആയിട്ടാണ് ആത്മകഥ പുറത്തിറക്കാന്‍ ശ്രമിച്ചതെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു.

 

 

Latest