Connect with us

Kerala

ജസ്‌ന തിരോധാനം: സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്. താന്‍ ഉന്നയിച്ച സംശയങ്ങള്‍ അന്വേഷിക്കാന്‍ സി ബി ഐ തയ്യാറായില്ല.

Published

|

Last Updated

തിരുവനന്തപുരം | ജസ്ന തിരോധാന കേസില്‍ സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. ഈമാസം 19തിന് ഹാജരാകണമെന്നാണ് തിരുവനന്തപുരം സി ജെ എം കോടതി ഉത്തരവ്. ജസ്നയുടെ പിതാവിന്റെ ഹരജിയിലാണ് കോടതി നിര്‍ദേശം. സി ബി ഐ കേസ് അവസാനിപ്പിച്ചതിന് എതിരെയായിരുന്നു ഹരജി.

വീട്ടില്‍ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സി ബി ഐ പരിശോധിച്ചില്ലെന്ന് ഹരജിക്കാരന്‍ കോടതിയില്‍ വാദിച്ചു. വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നാണ് സി ബി ഐ അഭിഭാഷകന്‍ പറഞ്ഞത്. ഇതില്‍ വിശദീകരണം നല്‍കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടത്.

ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് വ്യക്തമാക്കി. താന്‍ ഉന്നയിച്ച സംശയങ്ങള്‍ അന്വേഷിക്കാന്‍ സി ബി ഐ തയ്യാറായില്ല. ജസ്‌നക്ക് ഒരു അജ്ഞാത സുഹൃത്തുണ്ടായിരുന്നു. സി ബി ഐക്ക് എല്ലാ വിവരങ്ങളും കൈമാറാമെന്ന് സി ജെ എം കോടതിയില്‍ പിതാവ് പറഞ്ഞു. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. ജസ്‌ന എല്ലാ വ്യാഴാഴ്ചയും പോകുന്ന ആരാധനാലയം താന്‍ കണ്ടെത്തിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജസ്നയെ 2018 മാര്‍ച്ച് 22-നാണ് കാണാതാകുന്നത്. ലോക്കല്‍ പോലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും തുമ്പു കിട്ടാത്ത കേസ് ഹൈക്കോടതി നിര്‍ദേശ പ്രകാരം സി ബി ഐ ഏറ്റെടുക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest