National
ജമ്മു കശ്മീര്‍: രാജ്യത്തിന്റെ പുരോഗതിയും പ്രതീക്ഷയും വിളിച്ചോതുന്ന ഉത്തരവ്; വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരി വെക്കുകയായിരുന്നു.
ന്യൂഡല്‍ഹി| ജമ്മു കശ്മീര്‍ പ്രത്യേക പദവി വിഷയത്തില്‍ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ പുരോഗതിയും പ്രതീക്ഷയും വിളിച്ചോതുന്ന ഉത്തരവാണിതെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരി വെക്കുകയായിരുന്നു. പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 താത്കാലികമാണെന്നും മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇല്ലാത്ത പരമാധികാരം കശ്മീരിനില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണ ഘടനാ ബെഞ്ച് വ്യക്തമാക്കി. അടുത്ത സെപ്തംബര്‍ മുപ്പതിന് മുന്‍പായി ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ഉത്തരവിട്ടു.
അതേസമയം, സുപ്രീംകോടതി വിധി നിരാശാജനകമെന്ന് ഗുലാം നബി ആസാദും ഒമര്‍ അബ്ദുല്ലയും പ്രതികരിച്ചു.