Connect with us

Kozhikode

റബീഇനെ വരവേൽക്കാന്‍ ജാമിഉല്‍ ഫുതൂഹ് ഒരുങ്ങുന്നു

ജീവനക്കാരുടെ നേതൃത്വത്തില്‍ മസ്ജിദും പരിസരവും ശുചീകരിച്ചു

Published

|

Last Updated

കോഴിക്കോട് | റബീഉൽ അവ്വലിന് തുടക്കം കുറിച്ച് ഈ മാസം 25ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന അല്‍ മൗലിദുല്‍ അക്ബറിന്റെയും തബർറുകുല്‍  ആസാറിന്റെയും മുന്നോടിയായി ജാമിഉല്‍ ഫുതൂഹും പരിസരവും ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. അടുത്ത ദിവസങ്ങളിലായി ദീപാലങ്കൃതമാക്കി റബിഉല്‍ അവ്വലിനെ സാവേശം വരവേല്‍ക്കാനൊരുങ്ങുകയാണ് നോളജ് സിറ്റി. ഇതിന്റെ ആദ്യ ഘട്ടമായാണ് ശുചീകരണം നടന്നത്.

എച്ച്  എസ് ഇ മാനേജര്‍ പി യു ഉമ്മര്‍ ഹാജി, സയ്യിദ് ഹാശിം ജീലാനി, സൈഫുദ്ദീന്‍ ബാബു, ശംസീര്‍ നൂറാനി, സുബൈര്‍, ജഫ്‌സല്‍, പ്രജീഷ്, മൂസ നവാസ് നേതൃത്വം നല്‍കി.

 

 

---- facebook comment plugin here -----

Latest