Kozhikode
ജാമിഅതുല്‍ ഹിന്ദ്: ദാഇറകളില്‍ കോണ്‍വൊക്കേഷന്‍ കോണ്‍ഫറന്‍സ് പ്രചാരണം സജീവം
ദാഇറ കമ്മിറ്റികള്‍ക്ക് കീഴില്‍ വ്യത്യസ്ത പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കുകയും നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നതായി ജാമിഅതുല്‍ ഹിന്ദ് കണ്‍വീനര്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി.
ജാമിഅതുല്‍ ഹിന്ദ് ഹാദി കോണ്‍വെക്കേഷന്‍ താമരശ്ശേരി ദാഇറ തല പ്രചാരണ ഉദ്ഘാടനം സി മുഹമ്മദ് ഫൈസി നിര്‍വഹിക്കുന്നു
കോഴിക്കോട് | ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ അഞ്ചാം കോണ്‍വൊക്കേഷന്‍ കോണ്‍ഫറന്‍സിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ദാഇറകള്‍. ദാഇറ കമ്മിറ്റികള്‍ക്ക് കീഴില്‍ വ്യത്യസ്ത പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കുകയും നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നതായി ജാമിഅതുല്‍ ഹിന്ദ് കണ്‍വീനര്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി പറഞ്ഞു.
സ്ഥാപന സന്ദര്‍ശനം, ഹാദികള്‍ക്ക് സ്വീകരണം തുടങ്ങിയ പദ്ധതികള്‍ക്ക് പുറമെ വോള്‍ പോസ്റ്ററുകള്‍, ഹോര്‍ഡിങുകള്‍ തുടങ്ങിയവയും ദാഇറ പരിധിയില്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ജാമിഅതുല്‍ ഹിന്ദിനെയും ഹാദി കോണ്‍വൊക്കേഷനെയും പരിചയപ്പെടുത്തുന്ന രീതിയില്‍ പൊതുജന സന്ദര്‍ശനം, എമിനന്‍സ് മീറ്റ് തുടങ്ങിയവയും ദാഇറകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കൂടാതെ എല്ലാ ദാഇറകളിലും വാഹന പ്രചാരണ ജാഥകളും സംഘടിപ്പിക്കും. സ്ഥപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേകം വിളംബര ജാഥകളും നടക്കും.
ഓരോ ദാഇറകളിലും നടക്കുന്ന മഹ്റജാനില്‍ പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ദാഇറ കമ്മിറ്റികളാണ്. ഓരോ ദാഇറയിലും ഇതിനായി പ്രത്യേകം ഉപഘടകങ്ങളും പ്രവര്‍ത്തിക്കുന്നു. താമരശ്ശേരി ദാഇറ തല പ്രചാരണ ഉദ്ഘാടനം സി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു.


