Kozhikode
ജാമിഅ കോൺവെക്കേഷനും മഹ്റജാനും സിറാജുൽ ഹുദായിൽ
പരിപാടികളുടെ സ്വാഗത സംഘം രൂപവത്കരണം അടുത്തമാസം 16ന് വൈകിട്ട് മൂന്നിന് സിറാജുൽ ഹുദാ ഓത്തിയോട് ക്യാമ്പസിൽ സംഘടിപ്പിക്കാൻ കൂടിയാലോചനാ യോഗത്തിൽ തീരുമാനിച്ചു.

കുറ്റ്യാടി| ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യക്ക് കീഴിൽ അറ്റ്ലിയേറ്റ് ചെയ്‌ത മുന്നൂറിലധികം സ്ഥാപനങ്ങൾ സംബന്ധിക്കുന്ന ജാമിഅ മഹ്റജാൻ സംസ്ഥാന തല മത്സരങ്ങൾക്കും ജാമിഅത്തുൽ ഹിന്ദ് സിലബസ്സിൽ പഠനം പൂർത്തീകരിച്ച ആയിരത്തിലധികം യുവ പണ്ഡിതന്മാർക്കുള്ള കോൺവെക്കേഷനും കുറ്റ്യാടി സിറാജുൽ ഹുദാ വേദിയാകും. നവംബർ ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി രണ്ടായിരത്തിലധികം മത്സരാർഥികളും യുവ പണ്ഡിതന്മാരും പങ്കെടുക്കുന്ന ജാമിഅ കോൺവെക്കേഷൻ ആൻഡ് മഹ്റജാനൊപ്പം വിദേശ പണ്ഡിതന്മാർ സംബന്ധിക്കുന്ന അക്കാദമിക് സെമിനാറും ജാമിഅ അഫിയേറ്റഡ് സ്ഥാപന മേധാവികളുടെയും ദാഇറകളുടെയും സംഗമവും നടക്കും.
പരിപാടികളുടെ സ്വാഗത സംഘം രൂപവത്കരണം അടുത്തമാസം 16ന് വൈകിട്ട് മൂന്നിന് സിറാജുൽ ഹുദാ ഓത്തിയോട് ക്യാമ്പസിൽ സംഘടിപ്പിക്കാൻ കൂടി യാലോചനായോഗത്തിൽ തീരുമാനിച്ചു.
സമസ്‌ത സെക്രട്ടറി പേരോട് അബ്‌ദുർറഹ്‌മാൻ സഖാഫി അധ്യക്ഷത വഹിച്ചു. ടി ടി അബൂബക്കർ ഫൈസി യോഗം ഉദ്ഘാടനം ചെയ്‌തു. ജാമിഅ കുറ്റ്യാടി ദാഇറ ചെയർമാൻ വെള്ള്യാട് അബ്ദുർറഹ്‌മാൻ മദനി പ്രാർഥന നിർവഹിച്ചു. സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി കുറ്റ്യാടി, ഇബ്‌റാഹീം സഖാഫി കുമ്മോളി, മുത്തലിബ് സഖാഫി പാറാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. റാശിദ് ബുഖാരി ഇരിങ്ങണ്ണൂർ സ്വാഗതവും ഇസ്മാഈൽ സഖാഫി തിനൂർ നന്ദിയും പറഞ്ഞു.
---- facebook comment plugin here -----