Connect with us

Kozhikode

ജാമിഅതുൽ ഹിന്ദ്: ഹാദി ബിരുദദാന സമ്മേളനം വിജയിപ്പിക്കുക - സമസ്ത

അടുത്ത മാസം ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ കുറ്റ്യാടി സിറാജുൽ ഹുദയിലാണ് ഹാദി ബിരുദദാന സമ്മേളനം നടക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ നടക്കുന്ന ജാമിഅതുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയുടെ അഞ്ചാം ബിരുദദാന സമ്മേളനം വിജയിപ്പിക്കാൻ മുഴുവൻ കീഴ്ഘടകങ്ങളോടും പ്രവർത്തകരോടും സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ എന്നിവർ ആഹ്വാനം ചെയ്തു. അടുത്ത മാസം ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ കുറ്റ്യാടി സിറാജുൽ ഹുദയിലാണ് ഹാദി ബിരുദദാന സമ്മേളനം നടക്കുന്നത്.

എല്ലാ യൂനിറ്റുകളിലും നഗരങ്ങളിലും ബോർഡുകൾ സ്ഥാപിക്കുക, വെള്ളിയാഴ്ച ജുമുഅക്ക് ശേഷമുള്ള പ്രഭാഷണത്തിൽ ജാമിഅതുൽ ഹിന്ദിനെയും ഹാദി കോഴ്‌സിനെയും പരിചയപ്പെടുത്തുക, രക്ഷിതാക്കളിലും പുതുതലമുറയിലും മത- ഭൗതിക സമന്വയ വിദ്യാഭ്യസത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തുക തുടങ്ങിയ പദ്ധതികൾക്ക് പ്രവർത്തകർ നേതൃത്വം നൽകണം. സമസ്തയുടെ കീഴിൽ നടക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലും പ്രത്യേകം പദ്ധതികൾ ആവിഷ്‌കരിച്ച് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഓരോ സ്ഥപനവും മുൻകൈയെടുക്കണം. സ്ഥാപന പരിധിയിൽ ഉൾപ്പെടുന്ന നഗരങ്ങളും ഗ്രാമങ്ങളും സ്‌കൂളുകളും മദ്‌റസകളും കേന്ദ്രീകരിച്ച് ജാമിഅതുൽ ഹിന്ദിനെ പരിചയപ്പെടുത്തുന്ന പദ്ധതികളാണ് സ്ഥാപനങ്ങൾ ആവിഷ്‌കരിക്കേണ്ടത്.

ഇരുപതോളം വിദേശ ഇസ്‌ലാമിക് യൂനിവേഴ്സിറ്റികളെ പ്രതിനിധീകരിച്ച് അക്കാദമിക് വിദഗ്ധർ പങ്കെടുക്കുന്ന ഇന്റർനാഷനൽ അക്കാദമിക് കോൺഫറൻസ്, ഗ്ലോബൽ യൂനിവേഴ്‌സിറ്റീസ് ലീഡർഷിപ്പ് സമ്മിറ്റ്, ജാമിഅ മഹ്‌റജാൻ തുടങ്ങിയ വിവിധ പരിപാടികളും ബിരുദദാനത്തോടൊപ്പം നടക്കുന്നുണ്ട്.

 

 

Latest