Kerala
ബിന്ദു പത്മനാഭനെയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍
വെളിപ്പെടുത്തിയത് അയല്‍വാസി

ആലപ്പുഴ | 23 വര്‍ഷം മുമ്പ് കാണാതായ ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍. ബിന്ദു കൊല്ലപ്പെട്ടെന്ന് അയല്‍വാസിയാണ് വെളിപ്പെടുത്തിയത്. ശുചിമുറിയില്‍ വെച്ചാണ് കൊല നടന്നതെന്നും ഇവര്‍ വെളിപ്പെടുത്തി.
ബിന്ദു പത്മനാഭന് വേണ്ടിയുള്ള അന്വേഷണം പോലീസ് തുടരുന്നതിനിടെയാണ് അയല്‍വാസിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. കേസിലെ മുഖ്യപ്രതിയായ സെബാസ്റ്റ്യന്റെ വീട്ടില്‍ വരുന്നതിന് മുമ്പ് ബിന്ദു സ്ഥിരമായി വിളിച്ചിരുന്ന ഓട്ടോക്കാരനായിരുന്ന മനോജ് അടുത്തിടെ ജീവനൊടുക്കിയിരുന്നു.
2022ല്‍ ആലുങ്കലില്‍ പത്മനിവാസില്‍ പി പ്രവീണ്‍കുമാറാണു സഹോദരി ബിന്ദുവിനെ കാണാതായതു സംബന്ധിച്ച് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്. പഠിക്കാനെന്ന പേരില്‍ ബെംഗളൂരുവിലേക്കുപോയ ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരം ബന്ധുക്കള്‍ക്ക് പോലുമില്ല. ഇവരെ എന്നുമുതല്‍ കാണാതായി എന്നതിനു പോലും വ്യക്തതയില്ലാത്ത പശ്ചാത്തലത്തിലാണ് പൊലീസ് അന്വഷണം തുടങ്ങിയത്.