International
ഹമാസ് ഭരണത്തിന് അന്ത്യം കുറിച്ചില്ലെങ്കിൽ ഗസ്സ കരാറിനെ എതിർക്കും; ഭീഷണിയുമായി ഇസ്റാഈൽ മന്ത്രി ബെൻ ഗ്വിർ
ഹമാസ് ഭരണം ഗസ്സയിൽ തുടരാൻ അനുവദിക്കുന്ന ഒരു സർക്കാരിൻ്റെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചതായും ബെൻ-ഗ്വിർ

ജറുസലേം | ഗസ്സ കരാറിൻ്റെ ഭാഗമായി ഇസ്റാഈൽ തടവിലുള്ള ഫലസ്തീനികളെ മോചിപ്പിക്കാനുള്ള പദ്ധതി അസഹനീയമായ വില നൽകലാണെന്ന് വിമർശിച്ച് ഇസ്റാഈലിന്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇതമർ ബെൻ-ഗ്വിർ. ട്രംപ് മധ്യസ്ഥത വഹിച്ച സമാധാന പദ്ധതിയെ താനും തൻ്റെ ഓത്സ്മ യെഹൂദിത് പാർട്ടിയും എതിർക്കുമെന്ന് ബെൻ-ഗ്വിർ പ്രഖ്യാപിച്ചു.
ഹമാസ് ഭരണം ഗസ്സയിൽ തുടരാൻ അനുവദിക്കുന്ന ഒരു സർക്കാരിൻ്റെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചതായും ബെൻ-ഗ്വിർ പറഞ്ഞു.
“ഹമാസ് ഭരണത്തിന് അന്ത്യം കുറിച്ചില്ലെങ്കിൽ, അല്ലെങ്കിൽ അന്ത്യം കുറിച്ചു എന്ന് പറയുകയും എന്നാൽ യാഥാർത്ഥ്യത്തിൽ മറ്റൊരു രൂപത്തിൽ നിലനിൽക്കുകയും ചെയ്താൽ, ഓത്സ്മ യെഹൂദിത് സർക്കാറിൽ നിന്ന് പിൻവാങ്ങുമെന്ന് ബെൻ ഗ്വിർ ഹീബ്രുവിൽ എക്സിൽ കുറിച്ചു.