Kerala
ഇസ്‌റാഈല്‍ നടത്തുന്നത് ഞെട്ടിക്കുന്ന കൂട്ടക്കുരുതി; ഗസ്സാക്കായി ചര്‍ച്ചുകളില്‍ പ്രാര്‍ഥന നടത്തിയതായി മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ
ഇസ്‌റാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു. ഗസ്സാ നിവാസികളുടെ ദുരിതം അവസാനിപ്പിക്കാന്‍ ശബ്ദമുയര്‍ത്തണമെന്നും ആഹ്വാനം.

പത്തനംതിട്ട | ഇസ്‌റാഈലിന്റെ ഗസ്സാ വംശഹത്യക്കെതിരെ ശക്തമായി പ്രതികരിച്ച് മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൂട്ടക്കുരുതിയാണ് ഇസ്‌റാഈല്‍ നടത്തുന്നത്. ഇതിനെതിരെ മാര്‍ത്തോമ്മാ സഭയുടെ എല്ലാ ചര്‍ച്ചുകളിലും പ്രാര്‍ഥന നടത്തിയതായി മെത്രാപ്പോലീത്താ അറിയിച്ചു.
ഗസ്സായില്‍ ഇസ്‌റാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ എല്ലാ അതിരുകളും ഭേദിച്ചിരിക്കുകയാണെന്നും ഗസ്സാ നിവാസികളുടെ ദുരിതം അവസാനിപ്പിക്കാന്‍ അധികൃതരും സഭാ സമൂഹങ്ങളും ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഗസ്സായില്‍ പൂര്‍ണ അധിനിവേശം സ്ഥാപിക്കാന്‍ ഫലസ്തീനെ ഇല്ലാതാക്കാനുമുള്ള അതിക്രൂരമായ അധിനിവേശ നടപടികളാണ് ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 2023 ഒക്ടോബറില്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതിനോടകം കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 65,000 ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 23 ലക്ഷം പേര്‍ പലായനം ചെയ്യുകയും ചെയ്തു.