Connect with us

Techno

സെപ്തംബറില്‍ ഐഫോണ്‍ 14 ലോഞ്ച് ചെയ്യും; പിന്നാലെ ഐഫോണ്‍ 11 നിര്‍ത്തലാക്കും

ഐഫോണ്‍ 11ന്റെ വില ഇന്ത്യയില്‍ 49,900 രൂപയിലാണ് ആരംഭിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| 2019ല്‍ അവതരിപ്പിച്ച ഐഫോണ്‍ 11 ഉടന്‍ നിര്‍ത്തലാക്കപ്പെട്ടേക്കാമെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഐഫോണ്‍ 14 പുറത്തിറക്കിയതിന് ശേഷം ആപ്പിള്‍ ഐഫോണ്‍ 11 ന്റെ ഉത്പാദനം നിര്‍ത്തുമെന്നാണ് വിവരം. അത് ഈ വര്‍ഷം സെപ്തംബറില്‍ സംഭവിക്കും. എന്നിരുന്നാലും, നിര്‍ത്തലാക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഐഫോണ്‍ 11 സ്റ്റോക്കുകള്‍ അവസാനിക്കുന്നതുവരെ അല്ലെങ്കില്‍ പുതുക്കിയ മോഡലുകളായി ഇന്ത്യയില്‍ വില്‍ക്കുന്നത് തുടരും. ഔദ്യോഗികമായി, ഐഫോണ്‍ 11ന്റെ വില ഇന്ത്യയില്‍ 49,900 രൂപയിലാണ് ആരംഭിക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ കുറഞ്ഞേക്കാം.

ഐഫോണ്‍ 11 ആപ്പിളിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണുകളിലൊന്നാണ്. എന്നിരുന്നാലും, ഇത് 2022-ല്‍ അവതരിപ്പിച്ച ഐഫോണ്‍ എസ്ഇയുടെ വില്‍പ്പനയെ തടസ്സപ്പെടുത്തുന്നു. ഐഫോണ്‍ 11, ഫേസ് ഐഡി തിരിച്ചറിയല്‍ ഉള്ള ഒരു വലിയ ഡിസ്പ്ലേ നല്‍കുന്നതിനാല്‍, ഐഫോണ്‍ എസ്ഇ (2020) ന് സമാനമായ ഐഫോണ്‍ എസ്ഇയുടെ (2022) വില്‍പ്പനയെ ഇത് മറികടക്കുകയാണ്. കൂടാതെ, ഐഫോണ്‍ 11 ഒരു അധിക പിന്‍ കാമറയും വാഗ്ദാനം ചെയ്യുന്നു.

എന്നിരുന്നാലും, ഉപയോക്താക്കള്‍ക്ക് സ്റ്റോക്കുകള്‍ അവസാനിക്കുന്നതുവരെയോ അല്ലെങ്കില്‍ പുതുക്കിയ മോഡല്‍ തിരഞ്ഞെടുക്കുമ്പോഴോ ഇന്ത്യയില്‍ ഐഫോണ്‍ 11 വാങ്ങാന്‍ കഴിയും. 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഐപിഎസ് എല്‍സിഡിയോടെയാണ് ഇത് വരുന്നത്. 12എംപി ഡ്യുവല്‍ റിയര്‍ കാമറ സിസ്റ്റം പിന്തുണയ്ക്കുന്നു. 64 ജിബി സ്റ്റോറേജ് മോഡല്‍ 49,900 രൂപയ്ക്ക് റീട്ടെയിലര്‍ സ്റ്റോറില്‍ നിന്ന് വാങ്ങാം, ആമസോണ്‍ അല്ലെങ്കില്‍ ഫ്‌ളിപ്പ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ ബേങ്ക്‌ ഓഫറുകള്‍ക്കൊപ്പം കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഐഫോണ്‍ 11 നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ആപ്പിള്‍ ഇതുവരെ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ലെങ്കിലും, ഐഫോണ്‍ 14 സെപ്തംബറില്‍ അവതരിപ്പിക്കും. ഐഫോണ്‍ 14, ഐഫോണ്‍ 14 മാക്സ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ് എന്നിങ്ങനെ നാല് സ്മാര്‍ട്ട്ഫോണുകള്‍ ഐഫോണ്‍ 14 സീരീസില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ എന്നിവ 6.1 ഇഞ്ച് ഡിസ്പ്ലേയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5ജി കണക്റ്റിവിറ്റിയുടെ പിന്തുണയോടെ ക്വാല്‍കോമിന്റെ എ16 ബയോണിക് ചിപ്സെറ്റാണ് പുതിയ മോഡലുകള്‍ക്ക് കരുത്ത് പകരുന്നത്.

 

---- facebook comment plugin here -----

Latest