Connect with us

Kerala

റെയില്‍വെ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച സംഭവം; യുവാവിനായി അന്വേഷണം

തൈക്കുടത്ത് ബൈക്ക് വാടകയ്ക്കു നല്‍കുന്ന സ്ഥാപനത്തില്‍നിന്ന് ഓഗസ്റ്റ് 30നാണ് യുവാവ് ആഡംബര ബൈക്ക് വാടകയ്ക്ക് എടുത്ത

Published

|

Last Updated

കൊച്ചി  | എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ച യുവാവിനെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കി. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി എംഎസ് അജ്മലിന്റെ പേരില്‍ വാടകക്ക് എടുത്ത ആഡംബര ബൈക്കാണ് യുവാവ് പ്ലാറ്റ്ഫോമിലൂടെ ഓടിച്ചത്. സംഭവത്തില്‍ റെയില്‍വെ പോലീസാണ് അന്വേഷണം നടത്തുന്നത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. നാലരയോടെ യുവാവ് പ്ലാറ്റ്ഫോമിന്റെ രണ്ടാം നമ്പര്‍ പ്രവേശന കവാടത്തിലൂടെ ബൈക്കുമായി പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ആര്‍പിഎഫ് തടയാന്‍ ശ്രമിച്ചെങ്കിലും പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്തേക്ക് ഓടിച്ചുപോയി. തുടര്‍ന്ന് ബൈക്ക് നിര്‍ത്തി താക്കോലുമായി ഓടി രക്ഷപെടുകയായിരുന്നു

തൈക്കുടത്ത് ബൈക്ക് വാടകയ്ക്കു നല്‍കുന്ന സ്ഥാപനത്തില്‍നിന്ന് ഓഗസ്റ്റ് 30നാണ് യുവാവ് ആഡംബര ബൈക്ക് വാടകയ്ക്ക് എടുത്തത്. നാലു ലക്ഷത്തോളം രൂപ വിലയുള്ള ബൈക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി ഒരു മാസത്തേക്കാണ് എടുത്തത്. ഈ തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയില്‍വെ പോലീസിന്റെ അന്വേഷണം.

Latest