National
നാഗ്പൂരിലെ എയിംസില്‍ ഇന്റേണ്‍ തൂങ്ങി മരിച്ച നിലയില്‍
പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

നാഗ്പൂര്‍| ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ഇന്റേണ്‍ ജീവനൊടുക്കിയ നിലയില്‍. സങ്കെത് പണ്ഡിത്രാവോ ദബാഡെ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം എയിംസിലെ ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയില്‍വച്ചാണ് സങ്കെത് തൂങ്ങിമരിച്ചത്. ശനിയാഴ്ച രാത്രി സുഹൃത്തുക്കള്‍ ഇയാളെ കണ്ടിട്ടുണ്ട്. പിറ്റേന്ന് മുറിയില്‍ നിന്ന് പുറത്ത് വരാത്തത് കണ്ടപ്പോള്‍ സംശയം തോന്നുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഉടന്‍ സുഹൃത്തുക്കള്‍ ഹോസ്റ്റല്‍ വാര്‍ഡനെ അറിയിച്ചു. തുടര്‍ന്ന് മുറി തള്ളി തുറന്നപ്പോള്‍ ദബാഡേ മരിച്ച നിലയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. തുടര്‍ അന്വേഷണത്തിന് സങ്കെതിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)