Kerala
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യ: ആണ്‍ സുഹൃത്ത് അറസ്റ്റില്‍
നെടുമങ്ങാട് സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം | ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആത്മഹത്യ ചെയ്ത ഇന്‍ഫ്ളുവന്‍സറുടെ കുടുംബം ഇന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. മരണത്തിനു കാരണം സൈബര്‍ ആക്രമണമല്ലെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിനു പിന്നിലെ നെടുമങ്ങാട്ടെ ഇന്‍ഫ്ളുവന്‍സറുടെ പങ്ക് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇയാള്‍ മുമ്പ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
---- facebook comment plugin here -----