National
ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം; കേണല്‍ പദവിയിലേക്ക് 108 വനിതകള്‍
ഇന്ത്യന്‍ ആര്‍മിയിലെ കമാന്‍ഡര്‍ റോളുകളിലേക്ക് വനിതാ ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നത് ഇതാദ്യമാണെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ന്യൂഡല്‍ഹി| ഇന്ത്യന്‍ സൈന്യത്തില്‍ 108 വനിതകള്‍ക്ക് കേണല്‍ പദവി. പ്രമോഷന്‍ തസ്തികകളിലെ ഒഴിവ് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. എഞ്ചിനീയര്‍മാര്‍, മിലിട്ടറി ഇന്റലിജന്‍സ്, ആര്‍മി എയര്‍ ഡിഫന്‍സ്, ഓര്‍ഡിനന്‍സ്, സര്‍വീസ് എന്നിവയുള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ ഇന്ത്യന്‍ ആര്‍മിയിലെ കമാന്‍ഡര്‍ റോളുകളിലേക്ക് വനിതാ ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നത് ഇതാദ്യമാണെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
സ്ഥാനക്കയറ്റത്തിനുള്ള നടപടികള്‍ ജനുവരി 9- മുതലാണ് ആരംഭിക്കുന്നത്.
ഇന്ത്യന്‍ ആര്‍മിയുടെ മേഖലകളില്‍ സ്ത്രീകള്‍ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജോലി ചെയ്യുന്നു. പുരുഷ ഉദ്യോഗസ്ഥര്‍ക്ക് തുല്യമായ അവസരങ്ങളാണ് വനിതാ ഓഫീസര്‍മാര്‍ക്കും നല്‍കുന്നത്. കേണല്‍ റാങ്കിലുള്ള ടെനന്റ് കമാന്‍ഡ് അസൈന്‍മെന്റുകളിലേക്കുള്ള വനിതാ ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും, ഉദ്യോഗസ്ഥര്‍ പറഞ്ഞു.
1992 മുതല്‍ 2006 വരെയുള്ള ബാച്ചുകളിലായി 224 വനിതാ ജീവനക്കാരാണ് സ്ഥാനക്കയറ്റത്തിന് വേണ്ടിയുളളത്. വിവിധ വകുപ്പുകളിലായി കേണല്‍ പദവിയില്‍ 108 ഒഴിവുകളാണ് ഉള്ളത്.