National
അയര്‍ലന്‍ഡിനെതിരെ മിന്നും ജയവുമായി ഇന്ത്യ; ഏകദിന പരമ്പര ഉറപ്പിച്ച് ഇന്ത്യന്‍ വനിതാ ടീം
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 7 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സില്‍ അവസാനിച്ചു

രാജ്കോട്ട് | അയര്‍ലന്‍ഡ് വനിതാ ടീമിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം. 116 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ ഇന്ത്യ ഏകദിന പരമ്പര ഉറപ്പിച്ചു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റെക്കോര്‍ഡ് ടോട്ടല്‍ പടുത്തുയര്‍ത്തി. നിശ്ചിത ഓവറില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സെടുത്തു. വനിതാ ഏകദിനത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലെന്ന റെക്കോര്‍ഡും ഈ പ്രകടനം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 7 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സില്‍ അവസാനിച്ചു.കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡിനു ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷ നിലനിര്‍ത്താന്‍ പോലും കഴിഞ്ഞില്ല. ക്രിസ്റ്റിന കോള്‍ട്ടര്‍ റിയലിയാണ് പൊരുതി നിന്നത്. താരം 80 റണ്‍സെടുത്തു. ഓപ്പണര്‍ സാറ ഫോബ്സ് (38), ലോറ ഡെല്‍നി (37), ലി പോള്‍ (പുറത്താകാതെ 27) എന്നിവരും പിടിച്ചു നിന്നു.
.ഇന്ത്യക്കായി ദീപ്തി ശര്‍മ 3 വിക്കറ്റുകള്‍ വീഴ്ത്തി. പ്രിയ മിശ്ര 2 വിക്കറ്റുകള്‍ സ്വന്തമാക്കി. ടിറ്റസ് സാധു, സയാലി സത്ഗരെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു