Connect with us

National

ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ; എം അണ്ണാദുരെയുടെ പേരിനു മുന്‍തൂക്കം

ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനായി വിളിച്ചു ചേര്‍ത്ത നിര്‍ണായക യോഗം പൂര്‍ത്തിയായി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ ഉച്ചയോടെ ഉണ്ടാവും. സ്ഥാനാര്‍ഥി തമിഴ്‌നാട്ടില്‍ നിന്നാകാനാണ് സാധ്യത. ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന എം അണ്ണാദുരെയുടെ പേരിനാണ് മുന്‍തൂക്കം.

ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനായി വിളിച്ചു ചേര്‍ത്ത നിര്‍ണായക യോഗം പൂര്‍ത്തിയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിക്കാര്‍ജ്ജുന ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നാല് പേരുകള്‍ ഉയര്‍ന്നു വന്നു. എന്‍ ഡി എ സംഖം തമിഴ്‌നാട്ടിലെ മുതിര്‍ന്ന ബി ജെ പി നേതാവിനെ മത്സരിക്കാന്‍ നിശ്ചയിച്ചതിനു പിന്നിലെ രാഷ്ട്രീയ നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള തന്ത്രങ്ങളാണ് ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്നുവന്നത്.

അണ്ണാദുരൈയുടെ പേര് ഭൂരിഭാഗം പേരും പിന്തുണച്ചതയാണ് വിവരം. യോഗത്തില്‍ പങ്കെടുക്കാത്ത പാര്‍ട്ടികളുടെ നേതാക്കളുമായി ഖാര്‍ഗെ ഫോണില്‍ സംസാരിച്ച് അവരുടെ അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞതിന് ശേഷം നാളെ ഉച്ചയോടെ ഇന്ത്യ മുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായ സി പി രാധാകൃഷ്ണന്‍ ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തമിഴ്‌നാട്ടില്‍ ഒ ബി സി വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ സ്ഥാനാര്‍ഥിയാക്കി സാമൂഹിക രാഷ്ട്രീയ സാമുദായിക സമവാക്യം ഉറപ്പുവരുത്താനുള്ള ബിജെപി നീക്കം തടയാനുള്ള കരുക്കളാണ് ഇന്ത്യാ സംഖ്യം നീക്കുന്നത്.

 

---- facebook comment plugin here -----

Latest