Connect with us

National

ഇന്ത്യയുടെ വെള്ളം രാജ്യതാല്‍പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കും: പ്രധാനമന്ത്രി

നേരത്തെ, ഇന്ത്യയുടെ അവകാശമായിരുന്ന വെള്ളം പോലും രാജ്യത്തിന് പുറത്തേക്ക് ഒഴുകിയിരുന്നു. ഇനി ഇന്ത്യയുടെ വെള്ളം ഇന്ത്യയുടെ നേട്ടത്തിനായി ഒഴുകും.

Published

|

Last Updated

ന്യൂഡല്‍ഹി | പാകിസ്താന് വെള്ളം നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധു നദീജല കരാര്‍ മരവവിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി

ഇന്ത്യയുടെ വെള്ളം രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കും. ഈ അടുത്ത കാലത്ത് മാധ്യമങ്ങളില്‍ വെള്ളത്തെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നേരത്തെ, ഇന്ത്യയുടെ അവകാശമായിരുന്ന വെള്ളം പോലും രാജ്യത്തിന് പുറത്തേക്ക് ഒഴുകിയിരുന്നു. ഇനി ഇന്ത്യയുടെ വെള്ളം ഇന്ത്യയുടെ നേട്ടത്തിനായി ഒഴുകും. അത് ഇന്ത്യയുടെ നേട്ടത്തിനായി സംരക്ഷിക്കപ്പെടും, അത് ഇന്ത്യയുടെ പുരോഗതിക്കായി ഉപയോഗിക്കപ്പെടും- പ്രധാനമന്ത്രി ഒരു ഹിന്ദി വാര്‍ത്ത ചാനലിനോട് പ്രതികരിച്ചു

 

Latest