Kerala
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം; പ്രതികള്‍ പിടിയില്‍
കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

പാലക്കാട് | അട്ടപ്പാടിയില്‍ വാഹനം തകര്‍ത്തുവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികള്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ചിറ്റൂര്‍ സ്വദേശി സിജു വേണുവിനാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ അഗളി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെ എസ്സി, എസ്ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
സിജുവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘം മര്‍ദിച്ചത്. പരുക്കേറ്റ യുവാവ് ചികിത്സയിലാണ്.യുവാവ് കല്ലെറിഞ്ഞ് വാഹനത്തിന്റെ ചില്ല് തകര്‍ത്തെന്നായിരുന്നു പ്രതികൾ ആരോപിച്ചിരുന്നത്. വാഹന ഉടമയുടെ പരാതിയില്‍ സിജുവിനെതിരെയും കേസെടുത്തിരുന്നു.