goa election
ഗോവയില്‍ രണ്ട് മണ്ഡലങ്ങളില്‍ ബി ജെ പിക്ക് പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥികള്‍ ഉണ്ടാവില്ല
ക്രിസ്ത്യന്‍ ഭൂരിപക്ഷ മണ്ഡലങ്ങളായ ബനേലിം നോവം മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല

പനജി | ഗോവയില്‍ അധികാരത്തിലുള്ള ബി ജെ പി സംസ്ഥാനത്തെ 40 മണ്ഡലങ്ങളില്‍ 38 ഇടത്ത് മാത്രമേ മത്സരിക്കൂവെന്ന് സൂചന. രണ്ട് മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ ഉണ്ടാവില്ലെന്നാണ് സംസ്ഥാന നേതൃത്വം നല്‍കുന്ന സൂചന.
ക്രിസ്ത്യന്‍ ഭൂരിപക്ഷ മണ്ഡലങ്ങളായ ബനേലിം നോവം മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. പരമ്പരാഗതമായി ബി ജെ പിക്കെതിരെ നിലകൊള്ളുന്ന മണ്ഡലങ്ങളാണ് ഇത്. എന്‍ സി പി ടിക്കറ്റില്‍ മത്സരിച്ച ശേഷം തൃണമൂലിലേക്ക് കൂറുമാറിയ ചര്‍ച്ചില്‍ അലേമോ ആണ് നിലവില്‍ ബനേലിം എം എല്‍ എ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ച ശേഷം ബി ജെ പിയിലെത്തിയ വില്‍ഫ്രഡ് ഡി സയാണ് നോവം മണ്ഡലത്തിലെ സിറ്റിംഗ് എം എല്‍ എ.
ബി ജെ പിയുടെ പാര്‍ട്ടി പാര്‍ലിമെന്ററി ബോര്‍ഡ് പട്ടിക അംഗീകരിച്ച ശേഷം സ്ഥാനാര്‍ഥി പട്ടിക ഞായറാഴ്ചയോടെ പുറത്ത് വിടുമെന്നാണ് സൂചന.