Connect with us

National

രാജസ്ഥാനില്‍ ബസ് മേല്‍പ്പാലത്തിന്റെ മതിലിലേക്ക് ഇടിച്ചു കയറി അപകടം; 12 മരണം

ലക്ഷ്മണ്‍ഗഡില്‍ ഒരു വളവിലൂടെ പോകുമ്പോഴാണ് സംഭവമെന്നാണ് വിവരം.

Published

|

Last Updated

ജയ്പൂര്‍ |  രാജസ്ഥാനിലെ സികാറിലുണ്ടായ ബസപകടത്തില്‍ യാത്രക്കാരടക്കം 12 പേര്‍ മരിച്ചു. അപകടത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട ബസ് മേല്‍പ്പാലത്തിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലക്ഷ്മണ്‍ഗഡില്‍ ഒരു വളവിലൂടെ പോകുമ്പോഴാണ് സംഭവമെന്നാണ് വിവരം.അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അപകടസമയത്ത് ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. നിയന്ത്രണം വിട്ട ബസ് ഫ്‌ലൈഓവറിന്റെ ചുമരിലേക്ക് ഇടിച്ചുകയറി. ബസിന്റെ വലതുഭാഗം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ക്രെയിന്‍ എത്തിച്ച് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

Latest