From the print
ചരിത്രത്തിൽ നിന്ന് മാറ്റിനിർത്തിയാൽ ദൃഷ്ടാന്തങ്ങൾക്കൊന്നും അർഥം ലഭിക്കില്ല: അനിൽ ചേലേമ്പ്ര
പരസ്പര വൈര്യങ്ങളെ സ്നേഹംകൊണ്ട് ചെറുത്ത് തോൽപ്പിക്കുമ്പോഴാണ് നമ്മുക്ക് അടയാളപ്പെടുത്തലുകൾ ബാക്കിയാവുന്നത്

പാലക്കാട് | കാൽപാദങ്ങൾ പിന്തുടർന്നാൽ മനുഷ്യർ അവശേഷിപ്പിച്ചു പോയ അടയാളങ്ങളെ കാണാമെന്ന് കെ എം അനിൽ ചേലേമ്പ്ര അഭിപ്രായപ്പെട്ടു.
അടയാളം എന്നത് ഒരേസമയം ഭൂതകാലത്തും വർത്തമാനകാലത്തും നിലകൊള്ളുന്ന ഒന്നാണ്.
ലോകത്തെ എല്ലാ അടയാളങ്ങളോടും ദൃഷ്ടാന്തങ്ങളോടും ഒരേ പോലെയാണ് നിങ്ങൾ പെരുമാറുന്നതും പ്രതികരിക്കുന്നതുമെങ്കിൽ നിങ്ങളൊരു ഭീരുവും നിഷ്ക്രിയനുമാണെന്നാണ് അതിനർഥം.
പരസ്പര വൈര്യങ്ങളെ സ്നേഹംകൊണ്ട് ചെറുത്ത് തോൽപ്പിക്കുമ്പോഴാണ് നമ്മുക്ക് അടയാളപ്പെടുത്തലുകൾ ബാക്കിയാവുന്നത്. നമുക്ക് ചുറ്റും ഒഴുകിക്കൊണ്ടിരിക്കുന്ന ദൃഷ്ടാന്തങ്ങളുമായി സക്രിയമായ ബന്ധം സ്ഥാപിക്കാൻ സാധിക്കണം.
കലർപ്പില്ലാത്ത പാരമ്പര്യത്തിന്റെ ചില അടയാളപ്പെടുത്തലുകൾ ബാക്കി വെക്കുമ്പോഴാണ് മനുഷ്യൻ എന്ന നിലയിൽ ഇവിടെ ചില ദൃഷ്ടാന്തങ്ങൾ ബാക്കിയാവുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.