Connect with us

pandora papers expose

പ്രമുഖരുടെ അനധികൃത സ്വത്തുക്കള്‍; പാന്‍ഡോറ പേപ്പേഴ്‌സില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

വരും ദിവസങ്ങളില്‍ കൂടുതല്‍ നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ സി ഐ ജെ വ്യക്തമാക്കിയത്

Published

|

Last Updated

ന്യൂഡല്‍ഹി | പ്രമുഖരുടെ വിദേശത്തെ കള്ളപ്പണ- അനധികൃത സ്വത്ത് സംബന്ധിച്ച പാന്‍ഡോറാ പേപ്പേഴ്‌സ് വെളിപ്പെടുത്തലിന്മേല്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമുണ്ടാകുക. റിസര്‍വ് ബേങ്കിന്റെയും ഇഡിയുടേയും സാമ്പത്തിക ഇന്റലിജന്‍സിന്റേയും പ്രതിനിധികള്‍ അന്വേഷണ സംഘത്തില്‍ ഉണ്ടാകും.

വരും ദിവസങ്ങളില്‍ കൂടുതല്‍ നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ സി ഐ ജെ വ്യക്തമാക്കിയത്. ഇന്ത്യക്കാരായ മുന്നൂറോളം പേരുടെ അനധികൃത നിക്ഷേപങ്ങളുടെ വിവരങ്ങളാണ് പുറത്ത് വരാനിരിക്കുന്നത് എന്നാണ് വിവരം.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഭാര്യ അഞ്ജലി, ഭാര്യാ പിതാവ് ആനന്ദ് മേത്ത, അനില്‍ അംബാനി, നീരവ് മോദിയുടെ സഹോദരി പൂര്‍വി മോദി, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി എന്നിവരുടെ പേരുകള്‍ പാന്‍ഡോറാ പേപ്പേഴ്‌സില്‍ ഉണ്ട്. എന്നാല്‍ സച്ചിന്റെ നിക്ഷേപങ്ങളെല്ലാം നിയമപരമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

Latest