Connect with us

Kuwait

'ഐ സി എഫ് 'വിശ്വാസപൂര്‍വം' ബുക്ക് ടെസ്റ്റ് 29ന്

ബുക്ക് ടെസ്റ്റ് കുവൈത്തില്‍ ഏഴു റീജ്യന്‍ കേന്ദ്രങ്ങളില്‍ നടക്കും.

Published

|

Last Updated

കുവൈത്ത് സിറ്റി | കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആത്മകഥ ‘വിശ്വാസപൂര്‍വം ‘ ബുക്ക് അടിസ്ഥാനമാക്കി ഐ സി എഫ് പബ്ലിക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റ് അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിക്കുന്ന ബുക്ക് ടെസ്റ്റ് ആഗസ്റ്റ് 29ന് വെള്ളിയാഴ്ച കുവൈത്തില്‍ ഏഴു റീജ്യന്‍ കേന്ദ്രങ്ങളില്‍ നടക്കും.

കനല്‍പഥത്തിലൂടെ സഞ്ചരിച്ച് സമൂഹത്തിന് ദിശാബോധം നല്‍കുകയും പിന്നാക്കം നിന്നിരുന്ന സമൂഹത്തെ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക ഉന്നതിയില്‍ എത്തിച്ചു സമൂഹത്തിന് മാതൃകയായ ഒരു മഹാ മനീഷിയുടെ വ്യക്തിജീവിതം വരച്ചു കാണിക്കുന്ന പുസ്തകമാണിത്. അതിനാല്‍ത്തന്നെ എല്ലാവരും വായിച്ചിരിക്കേണ്ടതും ജീവിതത്തില്‍ പകര്‍ത്തേണ്ടതുമായ അനുഭവങ്ങള്‍ ആയതുകൊണ്ടാണ് ‘വിശ്വാസപൂര്‍വം’ പരീക്ഷക്കായി തിരഞ്ഞെടുത്തത്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിയുക. റീജ്യന്‍ തലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിക്കുന്നവര്‍ക്ക് ഗോള്‍ഡ് കോയിന്‍, സൗജന്യ ഉംറ തുടങ്ങിയ സമ്മാനങ്ങള്‍ ഐ സി എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest