Connect with us

Health

ഹൈപ്പർ ടെൻഷൻ; നിയന്ത്രിക്കാം ചില  മാർഗങ്ങളിലൂടെ

ബിപി പരിശോധനകൾ പതിവായി നടത്തുന്നത് നിങ്ങളുടെ ഹൈപ്പർ ടെൻഷനിലെ മാറ്റങ്ങൾ നേരത്തെ കണ്ടെത്താനും അതനുസരിച്ച് പ്രവർത്തിക്കാനും സഹായിക്കും.

Published

|

Last Updated

യർന്ന രക്തസമ്മർദ്ദം അഥവാ രക്താദി മർദ്ദം ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളും കൃത്യമായ നിരീക്ഷണവും കൊണ്ട് ഇത് ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിച്ചേക്കാം. ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കാൻചില ഫലപ്രദമായ മാർഗങ്ങൾ പരിചയപ്പെടാം.

ഉപ്പു കുറയ്ക്കുക

ഉയർന്ന സോഡിയത്തിന്റെ അളവ് രക്തസമ്മർദം വർധിപ്പിക്കും. ഇത് ദിവസം 5 ഗ്രാമിൽ താഴെ മാത്രമായി നിലനിർത്തുന്നത് ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കാൻ സഹായിക്കും.

പൊട്ടാസ്യം കഴിക്കുക

ശരീരത്തിലെ സോഡിയം സന്തുലിതമാക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. അതുകൊണ്ടുതന്നെ വാഴപ്പഴം ചീര മധുരക്കിഴങ്ങ് എന്നിവ ധാരാളമായി കഴിക്കാം.

വ്യായാമം ചെയ്യാം

പതിവായി മുപ്പത് മിനിറ്റ് നടത്തമോ യോഗയോ ഉൾപ്പെടെ വ്യായാമങ്ങൾ ചെയ്യുന്നത് ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കാൻ സഹായിക്കും.

മദ്യം പരിമിതപ്പെടുത്താം

അമിത മദ്യപാനം ഹൈപ്പർ ടെൻഷന് കാരണമാകുന്നു. അതുകൊണ്ടുതന്നെ മദ്യപാനം ഉപേക്ഷിക്കുന്നതാണ് നല്ലത്.

സമ്മർദ്ദം നിയന്ത്രിക്കാം

സമ്മർദ്ദം ഹൈപ്പർ ടെൻഷൻ വർദ്ധിപ്പിക്കുന്നതിനാൽ തന്നെ ശ്വസന വ്യായാമങ്ങളിലൂടെയും മറ്റ് മാർഗ്ഗങ്ങളിലൂടെയും കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ ശ്രമിക്കാം.

സ്ഥിര നിരീക്ഷണം

ബിപി പരിശോധനകൾ പതിവായി നടത്തുന്നത് നിങ്ങളുടെ ഹൈപ്പർ ടെൻഷനിലെ മാറ്റങ്ങൾ നേരത്തെ കണ്ടെത്താനും അതനുസരിച്ച് പ്രവർത്തിക്കാനും സഹായിക്കും. കൂടാതെ ഹൈപ്പർ ടെൻഷന്റെ മരുന്നുകൾ കൃത്യസമയത്ത് കഴിക്കുന്നതും ചിട്ടയോടെ ഇരിക്കുന്നതും നിങ്ങളെ ഈ അസുഖത്തിൽ നിന്ന് അകറ്റി നിർത്തും.

 

 

Latest