Kerala
യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
ആക്രമണത്തില്‍ വിജിമോള്‍ (38) എന്നി യുവതിയുടെ കൈപ്പത്തി അറ്റു. ഭര്‍ത്താവ് കായിക്കര സ്വദേശി അനു അറസ്റ്റില്‍

തിരുവനന്തപുരം | യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം. ആക്രമണത്തില്‍ വിജിമോള്‍ (38) എന്ന യുവതിയുടെ വലത് കൈപ്പത്തി അറ്റു. ഇടതു കൈവിരലുകള്‍ മുറിഞ്ഞു. ഇരു കാലുകളിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് പ്രതി കായിക്കര സ്വദേശി അനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടില്‍ അതിക്രമിച്ചുകയറിയ അനു വിജിമോളെ വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്കും കൈയ്ക്കും മാരകമായി വെട്ടുകയായിരുന്നു. വിജിമോളെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നങ്ങള്‍ കാരണം അനുവുമായി പിണങ്ങി മാറിത്താമസിച്ചു വരികയായിരുന്നു ഭാര്യ. ഇരുവരും നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. ആദ്യ ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അനുവിനെതിരെ കല്ലമ്പലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.