Connect with us

From the print

മനുഷ്യസൗഹാര്‍ദം ഉദ്ഘോഷിച്ച് മാനവമൈത്രി സംഗമം

സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി രാമകൃഷ്ണ മിഷന്‍ സേവാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കോഴിക്കോട് | മതങ്ങള്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വം നിലനില്‍ക്കണമെന്ന് ഉദ്‌ഘോഷിച്ച് മാനവമൈത്രി സംഗമം. സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി രാമകൃഷ്ണ മിഷന്‍ സേവാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു.

എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്്ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ബിഷപ് ഡോ. റോയ്‌സ് മനോജ് വിക്ടര്‍, സി എച്ച് മുസ്തഫ മൗലവി, രാമകൃഷ്ണ ശാരദ മിഷന്‍ സെക്രട്ടറി പ്രവ്രാജിക രാധാ പ്രാണ മാതാജി സംസാരിച്ചു.

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഡോ. ദിവ്യ എസ് അയ്യര്‍ ആമുഖഭാഷണം നടത്തി. കൈതപ്രം ദാമോദരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
മാനവമൈത്രി സംഗമത്തില്‍ അവതരിപ്പിച്ച നമ്മളൊന്ന് മള്‍ട്ടി മീഡിയ ഇന്ററാക്ടീവ് മെഗാ ഷോ ശ്രദ്ധേയമായി. കേരളം കടന്നുവന്ന ചരിത്ര മുഹൂര്‍ത്തങ്ങളും വിശ്വാസ മൈത്രിയും മാനവികതയും അടയാളപ്പെടുത്തുന്നതായിരുന്നു ദൃശ്യാവതരണം.

---- facebook comment plugin here -----

Latest